കോഴിക്കോട് ഷിഗെല്ല വയറിളക്കം ബാധിച്ച ഇരട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചു. അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന പുതുപ്പാടിയില്‍ തേക്കിരി വീട്ടില്‍ അര്‍ഷാദിന്റെ രണ്ട് വയസ്സുള്ള മകന്‍ സയാന്‍ ആണ് മരിച്ചത്.
രോഗം ബാധിച്ച സഹോദരനായ സിയാന്‍ ഇപ്പോഴും ചികിത്സയിലാണ്.
കഴിഞ്ഞ18ന് വയറിളക്കത്തെ തുടര്‍ന്ന് ഇരുവരും കൈതപ്പൊയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു.
ഷിഗെല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പുതുപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സമീപത്തെ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷനും ലഘുലേഖയും വിതരണം ചെയ്തു.ഇന്ന് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
”വെള്ളാപ്പള്ളി ഗുരുദേവന്‍ എന്നെഴുതിയാല്‍ മൂന്ന് തെറ്റുണ്ടാകും”-വിവാദ പ്രസ്താവനയുമായി പി.സി ജോര്‍ജ്ജ്
Discussion about this post