ഹിന്ദു സ്ത്രീകളെ അപമാനിച്ച് നോവലെഴുതിയതിന്റെ പേരില്‍ പ്രതിഷേധത്തിലായ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണ അര്‍പ്പിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകന്‍ അലി അക്ബര്‍ നല്‍കിയ കമന്റാണ് വൈറലായത്. മുഖ്യമന്ത്രിയുടെ പോസ്റ്റിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ 4800 ലൈക് ലഭിച്ചപ്പോള്‍ അലി അക്ബറിന്റെ കമന്റിന് ഇത്രയും സമം കൊണ്ട് 7300 ലൈകാണ് ലഭിച്ചത്. പിണറായി വിജയന്റെ പോസ്റ്റിന് താഴെ പ്രതിഷധവും വിമര്‍ശനവുമായി നിരവധി പേരാണ് എത്തിയത്. ലഭിച്ച കമന്റുകളില്‍ കൂടുതലും വിമര്‍ശനമാണ്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവും കേരള ഗവര്‍മെന്റ്. എഴുതുവാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ല. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരുക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയില്ല. മീശ എന്ന നോവലിന്റെ രചയിതാവ് ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥ ചിത്തനാകരുത്. ശക്തമായും ധീരമായും എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക എന്നതാണ് വിവാദ സ്രഷ്ടാക്കള്‍ക്ക് അദ്ദേഹം നല്‍കേണ്ട ഉചിതമായ മറുപടി എന്നു കരുതുന്നു. എഴുത്ത് ഉപേക്ഷിക്കരുത്. പ്രതിബന്ധങ്ങളെ എഴുത്തിന്റെ ശക്തി കൊണ്ടു മറികടക്കണം.”-ഇതായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പോസ്റ്റ്
https://www.facebook.com/PinarayiVijayan/posts/1838835212874967
അലി അക്ബര്‍ ഇതിന് നല്‍കിയ മറുപടി ഇങ്ങനെ-
നേരാണ് എഴുതി എഴുതി സംഘികളുടെ അടപ്പ് തെറിപ്പിക്കണം.. സംഘികളുടെ പിന്‍ബലം അമ്പലമാണ്… ഗീതയാണ്, രാമായണമാണ്…
ആസ്ഥാന കവികളെ, കഥാകൃത്തുക്കളെ കലാകാരമാരെ തൂലിക പടവാളാക്കൂ.. അമ്പലവാസികളുടെ ലൈംഗിക തൃഷ്ണയെ വെളിച്ചത്തു കൊണ്ടുവരൂ.. രാമായണത്തെ പരിഹസിച്ചു നോവലുകള്‍ പിറക്കട്ടെ,ഗീതയെ മുച്ചൂടും വര്‍ണ്ണവെറിയുടെ ജല്പനവും ബ്രാഹ്മണ മേധാവിത്വത്തിന്റെ പരിശ്ചേദനവുമാക്കി മാറ്റുക…നമുക്ക് വേണ്ടത് ന്യുനപക്ഷ സിംപതിയും സംഘികളുടെ ഉന്മൂലനവുമാണ്… അസഹിഷ്ണുത എന്ന വാക്ക് ഉരുളക്കുപ്പേരിപോല്‍ വിളമ്പണം.. ഹിന്ദു വര്‍ഗീയത എന്നേ പറയാവൂ…
പര്‍ദ്ദയേക്കുറിച്ച് എഴുതിയവര്‍ പടിക്കു പുറത്ത്, മുഹമ്മദ് എന്നെഴുതിയാല്‍ ഇനിയും കൈവെട്ടണം.. പത്തി വിരിച്ചാടുന്ന സുഡാപ്പികള്‍ക്കിഷ്ടപെടും വിധം നല്ലൊരു നാഗപ്പാട്ട് കൂടി എഴുതൂ…
വേഗത്തില്‍ വേണം കലാകാരന്‍മാരെ സാഹിത്യ കിങ്ങിണികളെ…
നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി ഹരീഷിനെ പിന്തുണച്ച് എഴുതിയ പോസ്റ്റിലും അലി അക്ബറിന്റെ കമന്റ് തരംഗമായിരുന്നു.
ക്രിസ്തുവിന്റെ ആറാം തിരുമുറിവെന്ന നാടകം സഭയുടെ എതിര്‍പ്പ് മൂലം നിരോധിച്ചപ്പോള്‍ ഇല്ലാതിരുന്ന എന്ത് നാണക്കേടാണ് സാര്‍, ഇന്ന് പ്രഫുദ്ധ കേരളത്തില്‍ ഉണ്ടായത്? അറിയാന്‍ ആഗ്രഹമുണ്ട്.-തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് കീഴേ ഉയരുന്നത്.
Discussion about this post