കൊച്ചി: കാലിനടിയിലെ മണ്ണ് ചോരുന്നത് സിപിഎം അറിയുന്നില്ല എന്ന് കെഎം മാണി. പാര്‍ട്ടി വിരുദ്ധന്‍ എന്ന് മുദ്രകുത്തപ്പെട്ട ആളാണ് പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ ഇരിക്കുന്നതെന്നും മാണി പറഞ്ഞു. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ യുഡിഎഫിന്റെ മധ്യമേഖലാ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാണി.
വിഎസ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ പ്രതിപക്ഷ നേതാവാണ്. അദ്ദേഹം ഇപ്പോള്‍ ജീവപര്യന്തം തടവിലാണെന്നും മാണി കൂട്ടിച്ചേര്‍ത്തു. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ഐക്യം അനുവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ഡോ. എന്‍. ജയരാജ് എംഎല്‍എ ക്യാപ്റ്റനായ ജാഥയില്‍ കേരള കോണ്‍ഗ്രസ്ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ വൈസ് ക്യാപ്റ്റനും എംഎല്‍എമാരായ ബെന്നി ബഹനാനും വി.ഡി. സതീശനും കോഓര്‍ഡിനേറ്റര്‍മാരുമാണ്. 29, 30, 31, ജൂണ്‍ ഒന്ന് തീയതികളില്‍ ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പര്യടനം നടത്തും.
Discussion about this post