നിക്കാഹ് ഹലാലയുടെ പേരില്‍ ഭര്‍ത്താവും, മറ്റ് മൂന്ന് പേരും ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. യുപിയിലെ രാംപൂര്‍ സ്വദേശിനിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയ യുവതി നിക്കാഹ് ഹലാലയുമായി ബന്ധപ്പെട്ട് മറ്റൊരാളെ വിവാഹം കഴിക്കുകയും മൂന്ന് മാസം കഴിയുകയും ചെയ്തു. എന്നാല്‍ വീണ്ടും വിവാഹം കഴിക്കാന്‍ തയ്യാറാവാതെ ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നും പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട ഒന്‍പത് പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
മുത്തലാഖിന്റെയും നിക്കാഹ് ഹലാലയുടെയും പേരില്‍ നിരവധി പീഡനകഥകളാണ് പുറത്തു വരുന്നത്. യുപിയില്‍ നിക്കാഹ് ഹലാലയുടെ പേരില്‍ ഭര്‍ത്തൃ പതിാവിനും, ഭര്ത്തൃസഹോദരനമൊപ്പം ശയിക്കേണ്ട സാഹചര്യമുണ്ടായെന്ന പാരതിയുമായി മറ്റൊരു യുവതി രംഗത്തെത്തിയിരുന്നു.
മുത്തലാഖ് തടയുന്ന നിയമം എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടു വന്നെങ്കിലും പ്രതിപക്ഷ എതിര്‍പ്പ് മൂലം പാസാക്കാനായിട്ടില്ല. നിക്കാഹ് ഹലാല ഉള്‍പ്പടെയുള്ള വിഷയം ചൂണ്ടിക്കാട്ടി ബിജെപിയും സഖ്യകക്ഷികളും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post