അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്രം
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശം സമഗ്രമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി പറഞ്ഞു. അരുണാചല്‍ പ്രദേശ് സംബന്ധിച്ച ചൈനയുടെ അവകാശവാദത്തില്‍ കഴമ്പില്ല. രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ നമ്മള് കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് അരുണാചല്‍പ്രദേശ് എന്ന ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിംഗിന്റെ പ്രസ്താവനയ്ക്കു മറുപടിയായാണ് മന്ത്രി ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയത്.
Discussion about this post