ഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയവും റദ്ദാക്കി. ഇക്കാര്യം മന്ത്രാലയം കെജിഎസ് ഗ്രൂപ്പിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയവും നേരത്തെ വിമാനത്താവളത്തിന് അനുമതി നിഷേധിച്ചിരുന്നു.
നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിയും വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്ന് അറിയിച്ചിരുന്നു. നേരത്തെ പരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കിയിരുന്നു.
സുപ്രിം കോടതി ഇത് ശരിവെയ്ക്കുകയായിരുന്നു തുടര്‍ന്ന് വീണ്ടും പഠനം നടത്തി കെജിഎസ് മന്ത്രാലയത്തിന് അനുമതി തേടിയുള്ള അപേക്ഷ നല്‍കി. ഈ അപേക്ഷ കേന്ദ്രം പരിഗണിയ്ക്കുമെന്ന പ്രചാരണത്തെ തുടര്‍ന്ന് അനുമതി നല്‍കില്ലെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അനുമതി നല്‍കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു.
ഇപ്പോള്‍ അനുമതി നല്‍കില്ലെന്ന് വ്യോമയാന മന്ത്രാലയവും അറിയിച്ചതോടെ ആറന്മുള വിമാനത്താവള പദ്ധതി നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി ശക്തമായ സമര്‍ദ്ദം ചെലുത്തിയ കെജിഎസ് ഗ്രൂപ്പിന് കനത്ത തിരിച്ചടിയായി
Discussion about this post