ബംഗളുരു: മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭ കൗണ്‍സില്‍ അംഗമായ കോണ്‍ഗ്രസ്സ് നേതാവിന്റെ പേഴ്സനല്‍ സ്റ്റാഫിനെ അറസ്റ്റ് ചെയ്തു.കൊലപാതകത്തിലെ പത്താം പ്രതിയായ രാജേഷ് ഡി ബംഗേരയെയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസിന്റെ നിയമസഭാ കൗണ്‍സില്‍ അംഗമായ വീണാ ആച്ചിയയുടെ പെഴ്സണല്‍ സ്റ്റാഫാണ് ഇയാള്‍.
ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തു എന്ന് സംശയിക്കുന്ന പരശുറാം വാഗമറിന് തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കിയതായും ഒപ്പം കൊലയാളികള്‍ക്ക് ആവശ്യമായ വെടിയുണ്ടകള്‍ നല്‍കിയെന്നും ബംഗേരെ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
ബംഗേരെയുടെ അറസ്റ്റിനെപ്പറ്റി യാതൊന്നും അറിയില്ലെന്ന് നിയമസഭാ കൗണ്‍സില്‍ അംഗമായാ വീണാ ആച്ചിയ പറഞ്ഞു. ചാനല്‍ വര്‍ത്തകളിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പ്രതികരിച്ചു. കുടക് എംഎല്‍സിയാണ് ആച്ചിയ.
തന്റെ പക്കല്‍ ഇരുപത് വെടിയുണ്ടകള്‍ ഉണ്ടായിരുന്നെന്നും അത് കൊലപാതക സംഘത്തെ ഏല്‍പ്പിച്ചെന്നും ബംഗേരെ പോലീസിനോട് സമ്മതിച്ചു. ബംഗേരെ ഷൂട്ടിങ് പരിശീലനം ലഭിച്ച വ്യക്തിയാണെന്നും ഇയാളുടെ കൈവശം രണ്ട് തോക്കുകള്‍ ഉണ്ടെന്നും പോലീസ് പറയുന്നു.മാത്രമല്ല കൊലയാളി സംഘവുമായി അടുത്ത ബന്ധവും ഇയാള്‍ പുലര്‍ത്തിയിരുന്നതു.
Discussion about this post