പത്തൊന്‍പത് കൊല്ലം മുമ്പ് ജൂലായ് 26നായിരുന്നു ഇന്ത്യ കാര്‍ഗില്‍ യുദ്ധത്തില്‍ വിജയിച്ചത്. ജയിക്കാനുള്ള സാധ്യത വളരെ കുറവായിരുന്ന പോരാട്ടമായിരുന്നെങ്കിലും ഇന്ത്യ ‘ഓപ്പറേഷന്‍ വിജയ്’ സഫലമാക്കിത്തീര്‍ക്കുകയായിരുന്നു.
അന്നത്തെ പാക്കിസ്ഥാന്‍ ആര്‍മി ചീഫായിരുന്ന ജനറല്‍ പര്‍വേസ് മുഷറഫാണ് ഈ യുദ്ധത്തിന് തുടക്കം കുറിച്ചതെന്ന് പറയപ്പെടുന്നു. അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫ് അറിയാതെയായിരുന്നു മുഷറഫ് യുദ്ധത്തിന് തുടക്കം കുറിച്ചത്. പാക് സൈനികരും തീവ്രവാദികളും ഇന്ത്യയിലേക്ക് നുഴഞ്ഞ കയറിയതോടെയായിരുന്നു പ്രശ്‌നം തുടങ്ങിയത്. ഇതിന് മറുപടിയായിട്ടാണ് ഇന്ത്യ ‘ഓപ്പറേഷന്‍ വിജയി’ലൂടെ തിരിച്ചടിച്ചത്.
പാക് സൈനികരും തീവ്രവാദികളു കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശത്ത് സ്ഥാനം നേരത്തേ തന്നെ ഉറപ്പിച്ചിരുന്നു. ഇത് മൂലം ഇന്ത്യ വളരെ വിഷമമേറിയ ഒരു യുദ്ധമാണ് നയിച്ചത്. രണ്ട് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെ പാക് സൈന്യം വെടിവെച്ച് താഴെ വീഴ്ത്തിയിരുന്നു.
എന്നാല്‍ ഇത് കൊണ്ടൊന്നും ഇന്ത്യന്‍ സൈന്യം തളര്‍ന്ന് വീണില്ല. ഷിംല കരാര്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടിരുന്ന സമയത്ത് നടന്ന യുദ്ധത്തിനൊടുവില്‍ ഇന്ത്യ ജൂലായ് 26, 1999ന് കാര്‍ഗില്‍ തിരിച്ച് പിടിച്ചു. ഇതിനായി ഇന്ത്യയ്ക്ക് 500ലധികം സൈനികരെ ബലി നല്‍കേണ്ടി വന്നു എന്നുള്ളത് ദുഃഖകരമായ കാര്യമാണ്. അതേസമയം പാക് സൈന്യത്തിന്റെ 350 സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം യുദ്ധത്തിന് ശേഷം പാക് സൈന്യം തങ്ങള്‍ക്ക് ഇതില്‍ പങ്കില്ല എന്നും പ്രസ്താവിച്ചിരുന്നു. ഇന്ത്യ പ്രതിരോധിച്ചത് കാശ്മീര്‍ സ്വാതന്ത്ര്യ പോരാളികളെയാണെന്നും അവര്‍ പറഞ്ഞിരുന്നു.
എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഇന്ത്യ തങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുകയുണ്ടായി.
കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച് പോയ ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധാഞ്ജലിക്ക് വേണ്ടിയാണ് എല്ലാ വര്‍ഷവും ജൂലായ് 26 കാര്‍ഗില്‍ ദിവസമായി ആചരിക്കുന്നത്.
Discussion about this post