കൊച്ചി: ഒ.വി വിജയനെ മൃദു ഹിന്ദുത്വ വാദി എന്ന് വിളിച്ച സക്കറിയയെ വിമര്‍ശിച്ച് എഴുത്തുകാരന് കെ.പി. നിര്‍മല്‍കുമാര്‍. കഥാകാരന് സക്കറിയ ഒ.വി. വിജയന്റെ മതേതരത്വത്തെ ചോദ്യം ചെയ്ത പാലക്കാട് സംസാരിച്ചതിനെ വേദിയില്‍ വച്ച് ഒ.വി ഉഷ എതിര്‍ത്ത സംഭവത്തെ പരാമര്‍ശിച്ചാണ് വിമര്‍ശനം. സക്കറിയെ പേരുപറയാതെ ‘അവന്’ എന്നു പരാമര്‍ശിച്ചാണ് വിമര്‍ശനം. കഥാകാരനായ കെ.പി. നിര്‍മല്‍കുമാര്‍ ഒരു ഫേസ്ബുക് പോസ്റ്റിലെ അഭിപ്രായത്തിലാണ് സക്കറിയയെ വിമര്‍ശിച്ചത്.
”ഓ വി വിജയനെ തസറാക് പൊതുവേദിയില്‍ അവമതിച്ചു സംസാരിച്ചവനെതിരെ എഴുന്നേറ്റുനിന്നു പ്രതിഷേധിച്ചു വിരല്‍ ചൂണ്ടാന്‍ ധീരത കാണിച്ച അനുജത്തി ഓ വി ഉഷ”-
എന്നായിരുന്നു പിഐ ലതികയുടെ ഫേസ്ബുക്ക് പോസ്റ്റിലെ നിര്‍മ്മല്‍ കുമാറിന്റെ കമന്റ്.
” OV Usha opted her freedom of expression to defend her elder brother OV Vijayan when adversaries vociferously maligned the dead author’s secular credentials”
”My reference to her is only as far as her staunch defense of her brother who was vilified by prejudiced characters in Thasarak. I saw it in video and felt proud the dead writer’s honour was protected in his memorial building”
” the tormentor instantly started ridiculing Ashamenon who OV Vijayan once wrote was his ideal target reader”
” in my opinion a writer with self respect owes no apology or explanation about his/her beliefs. Sadly OV Vijayan was too timid to hit back at his detractors”-എന്നിങ്ങനെയും വിഷയത്തില്‍ കെപി നിര്‍മ്മല്‍ കുമാര്‍ പ്രതികരിച്ചു.
Discussion about this post