വ്യാജവാർത്തകൾക്കു തടയിടുവാനായി കമ്പനി പത്ത് നിർദേശങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്നു . വ്യാജവാർത്തകൾക്കു എതിരെ നമുക്ക് പോരാടാം മെന്ന തലക്കെട്ടിൽ പുറത്ത് വന്നിരിക്കുന്ന നിർദേശങ്ങൾ ഗൂഢലക്ഷ്യങ്ങൾ മുന്നിൽ കണ്ടു പ്രചരിപ്പിക്കുന്ന വാർത്തകൾക്കും , സന്ദേശങ്ങളും പ്രചരിക്കുന്നതിനു തടയിടാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് .
സമീപകാലത്ത് പലയിടങ്ങളിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വഴി അനിഷ്ടസംഭവങ്ങൾ നടന്നത് മൂലം കേന്ദ്രസർക്കാരിന്റെ കർശന നിർദേശം അനുസരിച്ചാണ് കമ്പിനി ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത് . പുതിയ ഫീച്ചറുകൾ ഇതിന്റെ ഭാഗമായി അപ്പ്ലിക്കേഷനിൽ ഉൾക്കൊള്ളിച്ചതിനു പുറമെയാണ് ഈ നിർദേശങ്ങൾ പുറത്തുവിട്ടിരിക്കുന്നത് . വാട്ട്സ്ആപ്പ് , ഇൻസ്റ്റാഗ്രാം , ഫേസ്ബുക്ക് എന്നിവയിലൂടെയുള്ള ഇത്തരം പ്രചാരണങ്ങൾക്ക് എതിരെ ശകത്മായ നടപടികൾ സ്വീകരിക്കുമെന്ന് മാതൃസ്ഥാപനമായ ഫേസ്ബുക്ക് അറിയിച്ചിരുന്നു .
1 )നിങ്ങളെ ആകുലപ്പെടുത്തുന്ന വിഷയങ്ങളെ സംശയദൃഷ്ടിയോടെ കാണുക
ഏതെങ്കിലും ഒരു സന്ദേശം നിങ്ങളുടെ മനസ്സിനെ ഭയമോ , സങ്കടമോ , വ്യാകുലതയോ സൃഷ്ടിക്കുന്നുവെങ്കിൽ അത്തരമൊരു സന്ദേശത്തിന്റെ ലക്ഷ്യം അത് തന്നെയാണോ എന്ന് സ്വയം വിലയിരുത്തുക . അത്തരമൊരു വിഷയം മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കുക
2) ഫോർവേഡ് ചെയ്ത സന്ദേശമാണോ എന്ന് തിരിച്ചറിയുക
നിലവിൽ വാട്ട്സാപ്പിൽ നിങ്ങൾക്കൊരു സന്ദേശം ലഭിക്കുമ്പോൾ അത് മറ്റൊരാളിൽ നിന്നും ഫോർവേഡ് ചെയ്തത് വഴിയാണോ നിങ്ങള്ക്ക് ലഭ്യമായത് എന്നറിയാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട് . ശ്രദ്ധാപൂർവം നിങ്ങള്ക്ക് ലഭിക്കുന്ന സന്ദേശം അത്തരത്തിൽ നിങ്ങളിലേക്ക് എത്തിയതാണോ എന്ന് വിലയിരുത്തുക . ഉള്ളടക്കത്തിൽ പറഞ്ഞിരിക്കുന്ന വിഷയം ആരാണ് നൽകിയിരിക്കുന്നത് എന്ന് ഉറപ്പില്ലാത്ത പക്ഷം സസൂക്ഷ്മം വിലയിരുത്തുക .
3) സംഭവിക്കാൻ സാധ്യത ഇല്ലാത്തത് എന്ന് തോന്നുന്ന വിഷയം
അവിശ്വസനീയം എന്ന് നമുക്ക് തോന്നുന്ന വിഷയങ്ങളിൽ പലതും മിക്കപ്പോഴും അസത്യവുമായിരിക്കും . അത്തരം വിഷയങ്ങൾ സത്യമോ നുണയോ എന്ന് വിശദമായി അറിഞ്ഞതിനു ശേഷം മാത്രം ഇടപെടുക
4) സന്ദേശങ്ങളിലെ ചിത്രങ്ങൾ / വിഡിയോകൾ സസൂക്ഷ്മം വിലയിരുത്തുക
പലപ്പോഴും നിങ്ങളുടെ മുന്നിലേക്ക് വരുന്ന ചിത്രങ്ങളിലും , വീഡിയോ ദൃശ്യങ്ങളിലും സത്യമെന്നു തോന്നാമെങ്കിലും ; നിങ്ങളെ അത്തരത്തിൽ വിശ്വസിപ്പിക്കാൻ കഴിയുന്ന രീതിയിൽ എഡിറ്റിംഗ് ചെയ്യാനും സാധിക്കുമെന്ന് ഓർക്കുക .നിങ്ങള്ക്ക് ലഭിക്കുന്ന ചിത്രങ്ങൾ വീഡിയോ ദൃശ്യങ്ങൾ സത്യവുമായിരിക്കും എന്നാൽ അതിനെ സംബന്ധിച്ച ഉള്ളടക്കം വ്യാജവുമായിരിക്കും .അതിനാൽ കൃത്യമായ വിശകലനങ്ങൾ നടത്തി ഉറവിടം കണ്ടെത്തുക .
5) വെബ്സൈറ്റ് ലിങ്കുകൾ പരിശോധിക്കുക
ഒറ്റനോട്ടത്തിൽ നിങ്ങള്ക്ക് ലഭിക്കുന്ന ലിങ്കുകൾ പ്രമുഖ വാർത്ത / കമ്പിനി വെബ്സൈറ്റ് നോട് സാമ്യം തോന്നാമെങ്കിലും അതിൽ ചിലപ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോവുന്ന അക്ഷരമാറ്റങ്ങൾ കണ്ടേക്കാം . അത്തരം ലിങ്കുകളിൽ കയറാതെ ശ്രദ്ധിക്കുക .
6) ഉറവിടങ്ങൾ കണ്ടെത്തുക
ഒരു വാർത്തയോ / സംഭവങ്ങളുടെ വീഡിയോ / സന്ദേശങ്ങൾ എന്നിവ നിങ്ങളിലേക്ക് വന്നു കഴിഞ്ഞാൽ അതിനെ സംബന്ധിച്ച കൃത്യമായ വാർത്തകൾ പ്രമുഖ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധന നടത്തുക . കൃത്യമായ വിവരണം മനസ്സിലാക്കുക
7) ജാഗ്രത
മേൽപ്പറഞ്ഞ പോലെ നിങ്ങള്ക്ക് ലഭിക്കുന്ന സന്ദേശങ്ങൾ ചിത്രങ്ങൾ വീഡിയോ ദൃശ്യങ്ങൾ എന്നിവയിൽ സംശയമുളവായാൽ അത് മറ്റൊരു വ്യക്തിക്ക് പങ്കിടുന്നതിനു മുൻപ് രണ്ടുവട്ടം ചിന്തിക്കുക .
8) നിയന്ത്രണം നിങ്ങളുടെ വിരൽത്തുമ്പിൽ
നിങ്ങള്ക്ക് എന്ത് ലഭിക്കണം എന്ത് കാണണം ആരോട് സംസാരിക്കണം ഏതെല്ലാം ഗ്രൂപ്പിൽ അംഗമായിരിക്കണം എന്നതിനെല്ലാം നിങ്ങളുടെ വിരൽത്തുമ്പിന്മേൽ നിയന്ത്രണമിരിക്കുന്നു . നിങ്ങള്ക്ക് താത്പര്യമില്ലാത്ത വാർത്തകൾ , ചിത്രങ്ങൾ , വീഡിയോ , ഗ്രൂപ്പ്സ് എന്നിവയിൽ നിന്നും ഒഴിവാക്കാൻ ബ്ലോക്ക് / അൺ ജോയിൻ സവിശേഷതകൾ വിനിയോഗിക്കുക ; സുരക്ഷിതമായിരിക്കുക
9 ) വ്യത്യസ്ഥത തോന്നുന്ന സന്ദേശങ്ങളെ സംശയദൃഷ്ടിയിൽ കാണുക
നിങ്ങള്ക്ക് ലഭിക്കുന്ന ആകുലത / ഭയം / സങ്കടം എന്നിവയുളവാക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കങ്ങളിൽ പലപ്പോഴും പ്രമുഖമാധ്യമത്തിന്റെ ഭാഗമെന്ന് തോന്നുന്ന തരത്തിൽ ചിത്രങ്ങൾ , വീഡിയോ ദൃശ്യങ്ങൾ , ലഭിക്കുകയാണ് എങ്കിൽ അതിനെ സംശയദൃഷ്ടിയിൽ നോക്കിക്കാണുക . മാധ്യമങ്ങളുടെ വെബ്സൈറ്റ് സന്ദർശനം നടത്തി ഇത്തരമൊരു വാർത്ത ശരിയോ എന്ന് കൃത്യമായി മനസിലാക്കുക
10 ) വൈറലാവുന്നത് സത്യമാവില്ല
പലപ്പോഴും സോഷ്യൽ മീഡിയകളിൽ സന്ദേശങ്ങൾ / വിഡിയോ / ചിത്രങ്ങൾ എന്നിവ ഞൊടിയിടയിൽ വൈറലാകാറുണ്ട് . എന്നാൽ ഇങ്ങനെ വൈറൽ ആകുന്നതും നിരവധി ആളുകൾ ഒരു പോലെ പങ്കുവെയ്ക്കുന്നത്ക്കൊണ്ടും അതിലെ വിഷയങ്ങൾ സത്യമാവണം എന്നില്ല .
Discussion about this post