അസമിലെ പൗരന്മാരുടെ കരട് പട്ടികയില്‍ 40 ലക്ഷത്തോളം ആള്‍ക്കാരുടെ പേരുകള്‍ ഇല്ല. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് നാഷണല്‍ രെജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സിന്റെ കരട് ലിസ്റ്റ് തയ്യാറാക്കിയത്. 3.29 കോടി പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ പേര് വരാത്തതില്‍ പരിഭ്രമിക്കേണ്ടതില്ലായെന്നും പേര് വരാത്തവരെ ആരെയും അറസ്റ്റ് ചെയ്യില്ലായെന്നും അധികൃതര്‍ വ്യക്തമാക്കി. പേര് വരാത്തവരുടെ പരാതികള്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ സ്വീകരിക്കുന്നതായിരിക്കും. പരാതികള്‍ പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും പൂര്‍ണ്ണ ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
1951ന് ശേഷം ആദ്യമായാണ് കുടിയേറിയവരുടെ എണ്ണം കണ്ടെത്താനായി ഇങ്ങനൊരു ലിസ്റ്റ് തയ്യാറാക്കുന്നത്. ചിലര്‍ ജനങ്ങളുടെ ഇടയില്‍ ഭീതി പരത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് നിര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
Discussion about this post