മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് പോലിസ് പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ കാശിനാഥ് മണ്ഡല് (22) ആണ് പിടിയിലായത്. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കണ്ട്രോള് റൂമില്‍ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
വെള്ളിയാഴ്ചയാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. തുടര്‍ന്ന് എന്‍എസ്ജി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ ഡിബി മാര്‍ഗ് പോലീസാണ് കാശിനാഥിനെ പിടികൂടിയത്.
Discussion about this post