പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ്യാവസായിക പ്രമുഖന് മെഹുല്‍ ചോക്സി കരീബിയന്‍ ദ്വീപുകളിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചോക്സിയെ തടയാന്‍ ഇന്ത്യ കരീബിയന്‍ ദ്വീപിലെ ആന്റിഗ്വാ, ബര്‍ബുഡാ അധികൃതരോട് അഭ്യര്‍ത്ഥിച്ചു.
കരീബിയന്‍ ദ്വീപുകളില്‍ ചോക്സിയുണ്ടെന്ന വിവരം വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചയുടനെ തന്നെ ജോര്‍ജ്ടൗണിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന് ആന്റിഗ്വാ,ബര്‍ബുഡ സര്‍ക്കാരിനെ വിവരമറിയിച്ചിരുന്നു. വായു മാര്‍ഗമോ, ജല മാര്‍ഗമോ, കരമാര്‍ഗമോ വഴിയുള്ള ചോക്സിയുടെ നീക്കങ്ങള്‍ തടയണമെന്ന് ഹൈക്കമ്മീഷന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
താന്‍ ആന്റിഗ്വാ പൗരത്വം എടുത്തത് തന്റെ വ്യവസായം വികസിപ്പിക്കാന്‍ വേണ്ടിയാണെന്ന കഴിഞ്ഞയാഴ്ച ചോക്സി അറിയിച്ചിരുന്നു. വിസയില്ലാതെ 132 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ ആന്റിഗ്വായുടെ പൗരത്വം ലഭിക്കുന്നത് വഴി സാധിക്കും.
Discussion about this post