റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ നുഴഞ്ഞ് കയറ്റം തടയാന്‍ വേണ്ടി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനെയും അസം റൈഫിള്‍സിനെയും വിന്യസിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. ഇന്ത്യയില്‍ എത്തിയ റോഹിംഗ്യകളെ നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഒരു സ്ഥലത്ത് തന്നെ നിര്‍ത്താനും അവരെ മറ്റ് സ്ഥലങ്ങളിലേക്ക് പോകാന്‍ അനുവദിക്കരുതെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ പറഞ്ഞു. അവരുടെ കണക്കെടുക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. റോഹിംഗ്യകളെ നാട് കടത്താനുള്ള അവകാശവും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം റോഹിംഗ്യകളെ നാടുകടത്തുന്നതിന് വേണ്ടി മ്യാന്‍മറുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post