പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസയര്‍പ്പിച്ച് ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫ് അലി. ഉത്തര്‍ പ്രദേശില്‍ 60,000 കോടി രൂപയ്ക്കുള്ള 81 പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരും ഉത്തര്‍ പ്രദേശ് സര്‍ക്കാരും നിക്ഷേപകര്‍ക്ക് അനൂകൂലമായ സാഹചര്യങ്ങള്‍ ഒരുക്കിത്തരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് മൂലം കൂടുതല്‍ എന്‍.ആര്.ഐ വ്യക്തികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്പര്യം കാണിക്കുന്നുവെന്നും യൂസഫ് അലി പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ നിലവില്‍ ലഖ്നൗവില്‍ ലുലു ഗ്രൂപ്പ് ഒരു ഷോപ്പിംഗ് മാള്‍ പണിയുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം അതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടിയുള്ള എല്ലാ സഹായങ്ങളും നല്‍കിയെന്നും യൂസഫ് അലി പറഞ്ഞു.
ലഖ്നൗ കൂടാതെ വാരണാസി, നോയിഡാ, തുടങ്ങിയ സ്ഥലങ്ങളിലും ലുലുവിന്റെ ഷോപ്പിംഗ് മാളുകള്‍ വരുന്നുണ്ട്. ഇത് വഴി ഉത്തര്‍ പ്രദേശില്‍ 15,000ത്തോളം ജോലി സാധ്യതകള്‍ ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീഡിയൊ-
https://www.facebook.com/braveindianews/videos/2314757938747354/
Discussion about this post