1980കളില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബോഫോഴ്സ് കുംഭകോണം റാഫേല്‍ വിവാദം പോലെ തന്നെയുള്ളതെന്ന് പറഞ്ഞ് സെല്‍ഫ് ഗോളടിച്ച് കോണ്‍ഗ്രസ് പത്രമായ നാഷണല്‍ ഹെറാള്‍ഡ്. റാഫേല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് പത്രം ആരോപിക്കുമ്പോഴും ബോഫോഴ്സില്‍ അഴിമതി നടന്നിട്ടില്ലായെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ മുഖപത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്രം ഇങ്ങനൊരു വാര്‍ത്ത കൊടുത്തത് വഴി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
ബോഫോഴ്സ് ഇടപാടില്‍ രാജീവ് ഗാന്ധിയും മറ്റ് പ്രമുഖ ഇന്ത്യന്‍-സ്വീഡിഷ് മന്ത്രിമാരും ഹൗവിറ്റ്സര്‍ പീരങ്കി ഇടപാടില്‍ വന്‍ കൈക്കൂലി വാങ്ങിയെന്നാണ് ബോഫോഴ്‌സ് കേസ്. ആരോപണം ഇക്കാലമെത്രയും കോണ്‍ഗ്രസ് നിഷേധിക്കുകയാണ് ഉണ്ടായത്.
https://twitter.com/KiranKS/status/1023992721533493248
റാഫേല്‍ കരാറില്‍ രാജ്യത്തിന് നേട്ടമേ ഉണ്ടായിട്ടുള്ളു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ചില മാധ്യമങ്ങള്‍ പുറത്തു വിട്ടത് പാര്‍ലമെന്റില്‍ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കിയിരുന്നു. ആരോപണവുമായി കോണ്‍ഗ്രസ് ഇപ്പോഴും മുന്നോട്ട് പോവുകയാണ്.
https://braveindianews.com/26/07/171864.php
Discussion about this post