ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്ന എസ് ഹരീഷിന്റെ നോവല്‍ മീശയിലെ വിവാദ ഭാഗം ഹാജരാക്കണമെന്ന് ഹൈക്കോടതി. അഞ്ച് ദിവസത്തിനുള്ളില്‍ വിവാദ ഭാഗമടങ്ങിയ ആഴ്ചപതിപ്പിലേ പേജ്, ആഴ്ചപതിപ്പ് സഹിതം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.
നോവല്‍ നിരോധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണ് ഇതെന്നും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
പുസ്തകം നിരോധിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാറും കോടതിയില്‍ സ്വീകരിച്ചത്. ‘പുസ്തകം നിരോധിക്കുന്നത് ആര്‍ട്ടിക്കിള്‍ 19(1) (a) ന്റെ അടിച്ചമര്‍ത്തലാകും’ കേന്ദ്രസര്‍ക്കാറിനുവേണ്ടി എ.എസ്.ജി പിങ്കി ആനന്ദ് പറഞ്ഞു.
നോവലിലെ കഥാപാത്രത്തിന്റെ പരാമര്‍ശം സര്‍ക്കാസമല്ലേ എന്നു കേസ്പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരാമര്‍ശിച്ചു.
അശ്ലീല പരമാര്‍ശങ്ങളും, സ്ത്രീ നിന്ദയും അടങ്ങിയ നോവല്‍ നിരോധിക്കണമെന്ന് ഹര്‍ജിക്കാരനായ ഹിന്ദു വിശ്വാസി രാധാകൃഷ്ണന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നോവലിന്റെ പ്രസിദ്ധീകരണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്. അതേസമയം ഇന്നലെ ഡിസി പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയരുന്നുണ്ട്. പലയിടത്തും നോവല്‍ വിശ്വാസികള്‍ കത്തിച്ചു.
ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിക്കുന്ന താരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ നോവലിന്റെ ഭാഗം തര്ജ്ജമ ചെയ്ത് സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Discussion about this post