കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസില്‍ ജോയ്സ് ജോര്‍ജ് എംപിയ്ക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ ഹൈ കോടതിയില്‍. ജോയ്സ് ജോര്‍ജിനും കുടുംബത്തിനും സ്ഥലം കൈമാറിയ പവര്‍ ഓഫ് അറ്റോണി യഥാര്‍ഥമെന്നു വിദഗ്ദ്ധ പരിശോധനയില്‍ ബോധ്യമായെന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഭൂമി എഴുതി നല്കിയവര് ഇതുവരെ പരാതി പറഞ്ഞിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഭൂമി നല്‍കിയതെന്ന് മജിസ്ട്രേട് കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷ്ണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുകേഷ് മോഹനും എന്‍.കെ ബിജുവും നല്കിയ ഹരിജിലാണ് സര്‍ക്കാര്‍ ജോയ്സ് ജോര്‍ജിന് അനുകൂല നിലപാട് അറിയിച്ചത്.
സര്‍ക്കാര്‍ വാദത്തിനു പിന്നാലെ രാഷ്ട്രീയ വൈരാഗ്യത്തിനു കോടതിയെ ഉപയോഗിക്കരുത് എന്ന കോടതി പരാമര്‍ശവും ഉണ്ടായി. കേരള പൊലീസ് ഏങ്ങനെ അന്വേഷിക്കുന്നു എന്ന് നോക്കട്ടെ,എന്നിട്ടു മതി സിബിഐ എന്ന് കോടതി വാക്കാല്‍ പരാമര്‍ശവും നടത്തി. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി. അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും
Discussion about this post