കൊല്ലം : വനിതാ ഡോക്ടർക്ക് നേരെ മർദ്ദനം. ഡോ. ജാൻസി ജെയിംസിനാണ് മർദനമേറ്റത്. കൊല്ലം ചവറയിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രോഗിക്കൊപ്പം എത്തിയ സ്ത്രീ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായിരുന്ന ജാൻസി ജെയിംസിന്റെ മുഖത്തടിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് ഡോ. ജാൻസി ജെയിംസിനെ മർദ്ദിച്ചത്. പതിനെട്ടുകാരിയായ കുട്ടിയുമായാണ് രക്ഷിതാവ് ആശുപത്രിയിലെത്തിയത്. രോഗി മുൻപ് ഉപയോഗിച്ച മരുന്ന് ഡോക്ടർ പരിശോധിച്ചില്ലെന്ന പറഞ്ഞാണ് തർക്കം തുടങ്ങിയത്. ഇതിന് പിന്നാലെ ഡോക്ടറുടെ മുഖത്ത് അടിക്കുകയായിരുന്നു. ശക്തമായ അടിയേറ്റതിനെ തുടർന്ന് കമ്മൽ ഉൾപ്പെടെ തെറിച്ചുപോയതായും ഡോക്ടറുടെ പരാതിയിൽ പറയുന്നു.
പോലീസിനെ സംഭവസമയത്ത് തന്നെ ഡോക്ടറും ആശുപത്രിയിലുള്ള മറ്റുള്ളവരും വിവരം അറിയിച്ചെങ്കിലും അവർ എത്താൻ വൈകിയെന്നും സംഭവത്തിൽ കേസ് എടുത്തില്ലെന്നും ഡോക്ടർ പറഞ്ഞു. പിറ്റേദിവസം ഉച്ചയായിട്ടും പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയില്ല. സംഭവത്തിൽ ഡിഎംഒ തലത്തിൽ കമ്മീഷണർക്ക് പരാതി നൽകാനാണ് ഡോക്ടർമാരുടെ തീരുമാനം.
Discussion about this post