യു.എസിന്റെ തന്ത്രപ്രധാനമായ പങ്കാളികള്‍ റഷ്യയുടെ പ്രതിരോധ വ്യവസായവുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ യു.എസ് ചുമത്തിയേക്കാവുന്ന വിലക്കുകളെ ഇല്ലാതാക്കുന്ന ബില്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കി. നാഷണല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്റ്റ് എന്ന പേരിലുള്ള ബില്ലാണ് കോണ്‍ഗ്രസ പാസ്സാക്കിയിട്ടുള്ളത്. ഇനി ഈ ബില്‍ യു.എസ് പ്രസിഡന്റായ ഡോണാള്‍ഡ് ട്രംപിന്റെ ഒപ്പിനായി വൈറ്റ് ഹൗസിലേക്ക് അയക്കും.
.
ഇന്ത്യ റഷ്യയുടെ കൈയ്യില്‍ നിന്നും അഞ്ച് എസ്-400 ട്രിയുംഫ് എയര്‍ ഡിഫന്‍സ് സിസ്റ്റം വാങ്ങിക്കാനിരിക്കുകയാണ്. ഇതിന് എകദേശം 30,000 കോടി രൂപയാകും. ബില്‍ പ്രാഭല്യത്തില്‍ വന്നാല്‍ ഇന്ത്യയ്ക്ക് പ്രതിരോധ സംവിധാനം സ്വന്തമാക്കുന്നതില്‍ മറ്റ് തടസങ്ങളുണ്ടാകില്ല.
Discussion about this post