തിരുവനന്തപുരം : കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തന്നെ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 19ഓടെ കാലവർഷം ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് എത്തുന്നതാണ്. തുടർന്ന് വൈകാതെ തന്നെ കേരളത്തിലും കാലവർഷം എത്തും. സാധാരണ രീതിയിൽ മെയ് 22ന് ശേഷമാണ് ആൻഡമാൻ ഉൾക്കടലിൽ കാലവർഷം ആരംഭിക്കാറുള്ളത്. ജൂൺ ഒന്നോടുകൂടിയാണ് കേരളത്തിൽ കാലവർഷം എത്താറുള്ളത്. എന്നാൽ ഇത്തവണ കാലവർഷം നേരത്തെ തന്നെ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്
നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. വേനൽ മഴയ്ക്ക് തൊട്ടു പിന്നാലെ തന്നെ കാലവർഷവും എത്തുമെന്നാണ് സൂചന. വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴപെയ്യാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ നേരിയതും മിതമായതോ ആയ മഴയ്ക്ക് ആണ് സാധ്യത. മഴയോടൊപ്പം തന്നെ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസത്തേക്ക് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 9 ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
Discussion about this post