അസമിലേത് പോലെ എല്ലാ സംസ്ഥാങ്ങളിലും പൗരത്വ പട്ടിക തയ്യാറാക്കണമെന്ന് അസം ഗവര്‍ണര്‍ ജഗദീഷ് മുഖി. അത് രാജ്യത്തിന്റെ സുരക്ഷയെ വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു. രാജ്യത്ത് താമസിക്കുന്ന വിദേശികളെപ്പറ്റി കേന്ദ്ര സര്‍ക്കാരിന് അറിയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും പൗരത്വ പട്ടിക തയ്യാറാക്കുക മാത്രമല്ല അത് എല്ലാ സെന്‍സസിന് ശേഷവും പുതുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയത് അസമിലെ ജനങ്ങളുടെ ഇഷ്ടപ്രകാരമാണെന്നും അത് അസം ഒത്തുതീര്‍പ്പ് പ്രകാരമാണ് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യക്കാരാണെങ്കില്‍ അവരുടെ പേരുകള്‍ അന്തിമ പൗരത്വ പട്ടികയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലിക പൗരത്വ പട്ടികയില്‍ നിന്നും ഇല്ലാതെപോയത് 40 ലക്ഷം ആള്‍ക്കാരുടെ പേരാണ്.
പൗരത്വ പട്ടികയെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം തുടരുകയാണ്.
Discussion about this post