ഇന്ത്യയുടെ പ്രതിരോധത്തിന് ഉത്തേജനമായി യു.എസിന്റെ നീക്കം. യു.എസിന്റെ എസ്.ടി.എ-1 പദവി കിട്ടുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതേപ്പറ്റിയുള്ള വിജ്ഞാപനം വെള്ളിയാഴ്ച യു.എസ് സര്‍ക്കാര്‍ ഇറക്കി. ആണവ ആവശ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊടുക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ (എന്‍.എസ്.ജി പട്ടിക) ഇല്ലാതിരുന്നിട്ടും ഇന്ത്യയ്ക്ക് എസ്.ടി.എ-1 പദവി ലഭിച്ചു.
ഇന്ത്യയ്ക്ക് ഇനി മുതല്‍ വലിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്രതിരോധ ഇനങ്ങളെ എളുപ്പത്തില്‍ യു.എസിനോട് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഇൗ പദവി ലഭിക്കുന്നത് മൂലം ഇന്ത്യ പ്രതിരോധത്തില്‍ യു.എസിന്റെ ഒരു തന്ത്രപ്രധാനമായ ഒരു പങ്കാളിയാണെന്ന് യു.എസ് അടിവരയിട്ട് പറയുകയാണ്. ഇനി മുതല്‍ പ്രതിരോധ ഇനങ്ങളുടെ വിക്കല്‍ വാങ്ങലിന് എഴുത്തു പണികളും മറ്റ് ഔപചാരികത്വവും കുറയും.
യു.എസിന്റെ മറ്റൊരു തന്ത്രപ്രധാന പങ്കാളിയായ ഇസ്രായേലിന് ഇതുവരെ എസ്.ടി.എ-1 പദവി ലഭിച്ചിട്ടില്ല. എസ്.ടി.എ-1 പദവി ലഭിക്കുന്ന 37ാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് അല്‍ബേനിയ, ഹോങ്കോങ്, ഇസ്രായേല്‍, മാല്‍ട്ട, സിങ്കപ്പൂര്‍, ദക്ഷിണ ആഫ്രിക്ക, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കൂടെ എസ്.ടി.എ-2 വിഭാഗത്തിലായിരുന്നു.
Discussion about this post