ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് ആശങ്കയുണ്ടാക്കി 4.11 ലക്ഷം കോടി രൂപയുടെ യു.എസ്. ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താന്‍ പദ്ധതിയിട്ട് ചൈന. യു.എസ് സര്‍ക്കാര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തിയാല്‍ യു.എസ്. ഉത്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ചൈന വ്യക്തമാക്കി. 13.7 ലക്ഷം കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുമെന്ന് യു.എസ് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തീരുവ 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് യു.എസ് നോക്കുന്നത്. യു.എസിന്റെ പ്രഖ്യാപനത്തിന്റെ തൊട്ട് പിന്നാലെയാണ് ചൈനയുടെ ഭീഷണി.
ഇറച്ചി, കാപ്പി, ആള്‍ക്കഹോള്‍ അംശമുള്ള പാനീയങ്ങള്‍, ലെതര്‍ ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, ധാതുക്കള്‍, മര ഉത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ തുടങ്ങി 5,207 യു.എസ്. ഉത്പന്നങ്ങള്‍ക്കാണ് ചൈന നികുതി കൂട്ടാന്‍ പദ്ധതിയിടുന്നത്.
Discussion about this post