ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ തോടുകളും ചാലുകളും പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനായുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പദ്ധതിയുടെ പേരില്‍ നിരവധി തോടുകളും ചാലുകളും കെജിഎസ് ഗ്രൂപ്പ് നികത്തിയിരുന്നു.
ഇത് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതിയും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതിക്ക് വ്യോമയാന മന്ത്രാലയവും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള തീരുമാനം.
Discussion about this post