വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. വൈദികരായ ഫാദര്‍ എബ്രഹാം വര്‍ഗീസ്, ഫാദര്‍ ജെയ്‌സ്.കെ.ജോര്‍ജ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഇവരോട് എത്രയും വേഗം പോലീസില്‍ കീഴടങ്ങാനും കോടതി നിര്‍ദേശിച്ചു.
പോലീസ് നല്‍കിയ റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷമാണ് സുപ്രീം കോടതി തീരുമാനം എടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണ്ട സാഹചര്യം ഇപ്പോളില്ലായെന്നും കോടതി വ്യക്തമാക്കി. കേസിലെ രഹസ്യവാദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കോടതി പോലീസിന്റെ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്. പ്രതികള്‍ക്ക് വേണമെങ്കില്‍ പോലീസില്‍ കീഴടങ്ങിയതിന് ശേഷം ജാമ്യത്തിന് വേണ്ടി അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.
Discussion about this post