എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക രംഗം ചൈനയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്നുവെന്ന് വിലയിരുത്തല്‍. നാളെ പ്രസിദ്ധപ്പെടുത്തുന്ന ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വിവരങ്ങള്‍ ഇതിനു തെളിവാകുമെന്നാണ് സൂചന.
ഇന്ത്യന്‍ വ്യവസായ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് സമ്പദ് വ്യവയ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിച്ചു. റോഡ് വികസനത്തിലും റെയില്‍വേ തുറമുഖം തുടങ്ങിയ മേഖലകളിലും വരുത്തിയ ആസൂത്രിതമായ മാറ്റങ്ങള്‍ രാജ്യത്തെ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കിയെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു.
എന്നാന് മൊത്ത ആഭ്യന്തര ഉത്പാദനം അളക്കുന്നതിന്റെ സൂചകങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ കൃത്യതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ജിഡിപി സൂചിപ്പിക്കുന്ന അത്രയും ശക്തമായ സമ്പദ് വ്യവസ്ഥയല്ല ഇന്ത്യയുടേത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഏകീകൃത വില്‍പ്പനകളും വ്യാവസായിക ഉത്പാദനവും ദുര്‍ബ്ബലമായാണ് തുടരുന്നത്. കയറ്റുമതി മേഖലയിലെ സ്ഥിതിയും മറിച്ചല്ല എന്നാണ് വിദഗ്ധരുടെ വാദം.
Discussion about this post