കൊച്ചി മുനമ്പത്ത് നിന്ന് പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ‘ഓഷ്യാന’ എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ബോട്ടില്‍ 15 പേരായിരുന്നു ഉണ്ടായിരുന്നത്.
ഇന്നലെ രാത്രിയായിരുന്നു ബോട്ട് കടലിലേക്ക് പുറപ്പെട്ടത്. സംഭവത്തില്‍ ബോട്ട് പൂര്‍ണ്ണമായും മുങ്ങി നശിച്ചു. എം.വി.ദേശ് ശക്തി എന്ന ഇന്ത്യന്‍ ചരക്ക് കപ്പലാണ് ബോട്ടിലേക്ക് ഇടിച്ച് കയറയിത്. ഇടിക്കുന്ന സമയത്ത് ബോട്ടിലുണ്ടായിരുന്നവര്‍ ഉറങ്ങുകയായിരുന്നു.
ഒന്‍പത് പേരെയാണ് കാണാതായത്. തമിഴ് നാട് സ്വദേശികളായ യുഗനാഥന്‍(45) മണക്കുടി (50 ), യാക്കൂബ്(57) എന്നവരാണ് മരിച്ചവര്‍. രക്ഷപ്പെട്ട രണ്ടുപേര്‍ കൊളച്ചല്‍, കൊല്‍ക്കത്ത സ്വദേശികളാണ്. കപ്പല്‍ ചെന്നൈയില്‍ നിന്നും ഇറാഖിലേക്ക് പോകുകയായിരുന്നു. ഇടിച്ചതിന് ശേഷം കപ്പല്‍ നിര്‍ത്താതെ പോകുകയായിരുന്നു.
കാണാതയവര്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ തുടരുകയാണ്.
Discussion about this post