കലൈഞ്ജര്‍ എം കരുണാനിധി വിടവാങ്ങി, കനത്ത സുരക്ഷയില്‍ തമിഴ്‌നാട്
ഡിഎംകെ നേതാവും, തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധി അന്തരിച്ചു. കാവേരി ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ അല്‍പം മുമ്പാണ് അന്ത്യം. പനിയും അണു ബാധയും മൂലം ചികിത്സയിലായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു. അദ്ദേഹത്തിന് 94 വയസായിരുന്നു
കനത്ത സുരക്ഷയാണ് തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് ശേഷം ഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തേക്ക് ഒഴുകിയെത്തി. ഉച്ചയ്ക്ക് ശേഷം സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിച്ചാമിയുമായി ചര്‍ച്ച നടത്തി. കരുണാനിധിയുടെ സംസ്‌ക്കാരചടങ്ങുകളെ സംബന്ധിച്ചും, അണികളില്‍ നിന്നുള്ള വികാരം നിയന്ത്രിക്കുന്നതിന് സുരക്ഷ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഇതെന്നാണ് നിഗമനം.
#FLASH M Karunanidhi passes away, Kauvery hospital releases statement pic.twitter.com/gUpZgYnPiY
— ANI (@ANI) August 7, 2018
തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തമിഴ്‌നാട്ടില്‍ പൊതുഅവധി പ്രഖ്യാപിച്ചു.
കരുണാനിധിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് കരുണാനിധി. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം ജീവിച്ചു. ജനകീയനായ ഒരു നേതാവിനെയും ചിന്തകനെയും സാഹിത്യകാരനെയും ആണ് നഷ്ടപ്പെട്ടതെന്നും നരേന്ദ്രമോദി അനുസ്മരിച്ചു.
കരുണാനിധിയുടെ മരണത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദും അനുശോചനം രേഖപ്പെടുത്തി.
Chennai: DMK workers break down after Kauvery Hospital released statement that M Karunanidhi's health has deteriorated further. pic.twitter.com/LapebJnjvi
— ANI (@ANI) August 7, 2018
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാലകളായ ടാസ്മാക് കടകള്‍ പൂട്ടി.സിനിമാ തീയറ്ററുകള്‍ ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല.
കരുണാനിധിയുടെ അടുത്ത ബന്ധുക്കള്‍ ഗോപാലപുരത്തെ വസതിയിലേക്കു മടങ്ങി.
Discussion about this post