താരസംഘടനയായ ‘അമ്മ’യില്‍ നിന്നും പിന്തുണ ലഭിച്ചില്ലെങ്കില്‍ രാജി വെക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. ‘അമ്മ’യിലെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയില്‍ പരിഹരിക്കാനാവാത്ത് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം സംഘടനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ നേരിട്ടോ ഒരു വോട്ടിംഗ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കും. കൂടാതെ പുറത്തുനിന്നുള്ള ഒരു റിട്ട.ജഡ്ജിയെ ഉള്‍പ്പെടുത്തിയുള്ളൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപവത്ക്കരിക്കാനും പദ്ധതിയുണ്ട്.
അതേസമയം നടിയെ ആക്രമിച്ച് കേസില്‍ ‘അമ്മ’ ഭാരവാഹികളായ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ കക്ഷിചേരാനുള്ള നീക്കം സംഘടനയുടേതല്ലായെന്ന് ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങള്‍ നല്കിയ ഹര്‍ജി പിന്‍വലിക്കില്ലെന്ന് രചന നാരായണന്‍കുട്ടി പറഞ്ഞു. 32 വര്‍ഷത്തെ പ്രവര്ത്തിപരിചയമുള്ളയൊരു അഭിഭാഷകനാണ് ഇരയായ നടിക്ക് വേണ്ടി വാദിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും രചന പറഞ്ഞു.
Discussion about this post