രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇസ്ലാമിക, ഇടത് തീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നെന്ന് പോലീസ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതിയുടെ സന്ദര്‍ശന വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ഇതിനെ സംബന്ധിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് തയ്യാറാക്കിയ ബന്തവസ്ത് രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പാക്കിസ്ഥാനികള്‍, കശ്മീരി തീവ്രവാദികള്‍, ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തുടങ്ങിയവരുടെ ഭീഷണി രാഷ്ട്രപതിക്കുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെ നിരീക്ഷിക്കാനും പോലീസ് പറയുന്നുണ്ട്.
ഇവര്‍ പോലീസ്, സൈനികര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നീ നിലകളില്‍ നുഴഞ്ഞ് കയറാനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്ക് വേണ്ട പണം, ആയുധങ്ങള്‍, വാഹനങ്ങള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിവ യഥേഷ്ടം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമടങ്ങിയ ബന്തവസ്ത് രേഖ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. യാത്രയുടെ വിവരങ്ങള്‍ വാട്സാപ്പ് വഴി കൈമാറരുതെന്ന് ഉന്നതതല പോലീസ് യോഗത്തില്‍ ഇന്റലിജന്റ്സ് മേധാവി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡി.വൈ.എസ്.പി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരുന്നു രാഷ്ട്രപതിയുടെ യാത്രയുടെ വിവരങ്ങള്‍ നല്‍കിയത്. വിവരങ്ങള്‍ ചോര്‍ന്നതിനെപ്പറ്റി ഇന്റലിജന്റ്സ് അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു.
Discussion about this post