മുത്തലാഖ് ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുത്തലാഖ് കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ആശയം. മുസ്ലീം സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള ഈ ബില്‍ ക്യാബിനറ്റ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ബില്‍ രാജ്യ സഭയുടെ അംഗീകാരത്തിന് വേണ്ടി അയച്ചിരിക്കുകയാണ്.
പ്രതിപക്ഷ പാര്‍ട്ടികളും ജാമ്യമനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം മുത്തലാഖ് ചൊല്ലി ഉടനടി ബന്ധം വേര്‍പ്പെടുന്നത് നിയമപരമായി കുറ്റമായിരിക്കും. ക്യാബിനറ്റ് തീരുമാനമനുസരിച്ച് ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് അധികാരമുണ്ടാകും. കൂടാതെ ഇരക്ക് തനിക്കും തന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും വേണ്ടി അലവന്‍സ് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരംക്ഷണവും ഇരക്ക് ഏറ്റെടുക്കാം.
Discussion about this post