പാക്കിസ്ഥാന് അധീന കാശ്മീരില്‍ ചൈന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്വതന്ത്ര്യചുമതലയുള്ള വിദേശകാര്യമന്ത്രി ജനറല്‍ വി.കെ സിംഗ് രാജ്യസഭയെ അറിയിച്ചു.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. പാക്കിസ്ഥാന് അനധികൃതമായും ശക്തിയുപയോഗിച്ചും കൈയ്യടക്കിയ പ്രദേശം ഇപ്പോഴും ഇന്ത്യയുടെ ഭാഗമാണെന്നും ചൈനയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരെയുള്ള കടന്നുകയറ്റമായാണ് ഇന്ത്യ ഇത് കാണുന്നത്- മന്ത്രി പറഞ്ഞു.
മറ്റൊരു ചോദ്യത്തിനുത്തരമായി സാമൂഹ്യമാദ്ധ്യമങ്ങളില്‍ പാക്കിസ്ഥാന് പ്രചരിപ്പിയ്ക്കുന്ന കപടവാര്‍ത്തകളും പ്രൊപ്പഗാണ്ടയും സൂക്ഷ്മമായി നിരീക്ഷിയ്ക്കുകയാണെന്നും ഇതിനെ തടയാന്‍ എല്ലാവിധ സുരക്ഷാനടപടികളുമെടുക്കും എന്നും ജനറല്‍ വി കെ സിംഗ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഭാവിയില്‍ ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാനുള്ള സാദ്ധ്യതകളെപ്പറ്റി സംസാരിച്ചുവെന്നും ഇതിനു വേണ്ട നടപടികള്‍ മൂന്നുരാജ്യങ്ങളും തുടങ്ങിക്കഴിഞ്ഞു എന്നും അദ്ദേഹം സഭയെ അറിയിച്ചു.
Discussion about this post