മുസാഫറാബാദ്: പാക് അധീന കാശ്മീരിലെ ജനങ്ങളോട് ക്രൂരത കാട്ടി പാകിസ്ഥാന്‍. മുസഫറാബാദ് ഉള്‍പ്പടെയുള്ള മേഖലയില്‍ കുടിവെള്ള സ്രാതസ്സ് കൂടിയായ നീലം നദീജലം വഴിതിരിച്ചുവിട്ട് പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ഉപയോഗങ്ങള്‍ക്കെടുക്കാനാണ് അധികൃതരുടെ ശ്രമം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാകിസ്ഥാനെതിരെ പ്രതിഷേധം ഉയര്‍ന്നു.
നീലം നദിയെ വഴിതിരിച്ചൊഴുക്കിവിട്ട് പാകിസ്ഥാനിലെ സുപ്രധാനമായ പഞ്ചാബ് പ്രവിശ്യയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പദ്ധതിയാണ് പാക്കിസ്ഥാന്‍ നടപ്പാക്കുന്നത്. ശുദ്ധജലസ്രോതസ്സ് മുസാഫറാബാദുകാര്‍ക്ക് ഉപയോഗിക്കാനാകാതെ പോകുമെന്നു മാത്രമല്ല, മഴക്കാലത്തു പോലും നദി വറ്റി വരണ്ടിരിക്കുകയും ചെയ്യുമെന്ന് നിരീക്ഷകര്‍ പറയുന്നു.
പാക് അധീന കാശ്മീരിന്റെ ഭാഗമായ തങ്ങളില്‍ നിന്ന് കുടിവെള്ളത്തിനായുള്ള അടിസ്ഥാനാവകാശം പോലും എടുത്തുമാറ്റുന്നതിനെതിരെ വലിയ തോതിലുള്ള പ്രക്ഷോഭങ്ങളാണ് മുസാഫറാബാദില്‍ നടക്കുന്നത്. ‘നദിയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഒഴുകുന്നതാകട്ടെ, മലിനജലവും. ഇതിലെ ഒഴുകിയിരുന്ന വെള്ളം പഞ്ചാബിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. വൈദ്യുതിയില്ലാതെ ഞങ്ങള്‍ക്കു ജീവിക്കാന്‍ സാധിച്ചേക്കും, പക്ഷേ വെള്ളമില്ലാതെ എങ്ങനെ ജീവിക്കാനാണ്?’ പ്രദേശവാസികള്‍ ചോദിക്കുന്നു.രാഷ്ട്രീയക്കാരും ഈ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തരുതെന്നാണ് തങ്ങളാവശ്യപ്പെടുന്നത്. അതിനനുവദിച്ചില്ലെങ്കില്‍ വരും തലമുറയ്ക്കു വേണ്ടി നദിയെ സംരക്ഷിക്കാനുള്ള പ്രതിഷേധങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
‘പാക്കിസ്ഥാനെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന ഒരു നീക്കം ഉണ്ടാകേണ്ടതുണ്ട്. നദിയുടെ ഒഴുക്കുമാറ്റുകയും നീലം ഝലം ജലവൈദ്യുത പദ്ധതി നടപ്പില്‍ വരുത്തുകയും ചെയ്യുന്നതോടെ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുകയും രോഗങ്ങള്‍ പരക്കുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഏറ്റവും ചുരുങ്ങിയത് ഞങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജലവൈദ്യുത പദ്ധതിയുടെ ഗുണഫലങ്ങളെല്ലാം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കായിരിക്കുമെന്നും തങ്ങള്‍ക്ക് തിരിച്ചെന്താണ് ലഭിക്കുക എന്നും ഇവര്‍ ആശങ്കപ്പെടുന്നു. വൈദ്യുതിയ്ക്കായി നാലിരട്ടി ചാര്‍ജാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ തങ്ങളില്‍ നിന്നും ഈടാക്കുന്നതെന്നും മുസാഫറാബാദില്‍ സൗജന്യ വൈദ്യുതി തരികയെങ്കിലും വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്. പിഒകെയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ മുമ്പും ലോകശ്രദ്ധയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ചാണ് പാക്കിസ്ഥാന്‍ മുന്നോട്ടു പോകുന്നത്.
Discussion about this post