ദുരന്ത സമയത്ത് എല്ലാവരും ഒറ്റക്കെട്ടായാണ് നില്‍ക്കുന്നതെന്നും ഈ സമയത്ത് ദയവ് ചെയ്ത് രാഷ്ട്രീയം കളിക്കരുതെന്ന് യൂണിയന്‍ മന്ത്രി കിരണ്‍ റിജിജു. കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ 500 കോടി രൂപ പോരായെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പാട് സഹിക്കുമ്പോള്‍ കേന്ദ്രം തീരുമാനങ്ങള്‍ എടുക്കാതെ ഇരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിന്റെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും അദ്ദേഹം പറഞ്ഞിരുന്നു.
Dear PM,
Increasing funds allocated for Kerala relief to Rs.500 Cr is a good step but nowhere near enough. It is critical you declare the floods as a National Disaster. Please do not vacillate as the people of Kerala are suffering. #KeralaFloodRelief https://t.co/AxabEOHftR
— Rahul Gandhi (@RahulGandhi) August 18, 2018
എന്നാല്‍ കേന്ദ്രം നൂറോളം രക്ഷാപ്രവര്‍ത്തക സംഘങ്ങളെയും, 90 എയര്‍ക്രാഫ്റ്റുകളും, 500 ബോട്ടുകളും, എന്‍.ഡി.ആര്‍.എഫ്, കരസേന, നാവിക സേന, തുടങ്ങിയ സേനകളെയും കേരളത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് കിരണ്‍ റിജിജു രാഹുലിന് ട്വിറ്ററിലൂടെ മറുപടി നല്‍കി. ഈ സമയത്ത് രാഷ്ട്രീയം കളിക്കരുതെന്ന് അദ്ദേഹം രാഹുലിനോട് പറഞ്ഞു.
https://twitter.com/KirenRijiju/status/1030887562804690944
ഏകദേശം 368 പേരാണ് ഇതുവരെ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചത്.
ചെങ്ങന്നൂര്‍, നെല്ലിയാംപതി തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോഴും ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്.
Discussion about this post