സംസ്ഥാനത്തെ ഒട്ടുമിക്ക കെ.എസ്.ആര്.ടി.സി ബസ് സര്‍വ്വീസുകളും പുനരാരംഭിച്ചു. അതേസമയം പല സ്ഥലങ്ങളിലെയും ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. കോട്ടയത്ത് എംസി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശ്ശൂര്‍- കോഴിക്കോട് റൂട്ടിലും സര്‍വീസ് നടക്കുന്നു. ഇത് കൂടാതെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. അടൂരില്‍നിന്ന് കോട്ടയത്തേക്ക് കെ.എസ്.ആര്.ടി.സി സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാല്‍ എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
കോട്ടയം മേഖലയിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ വേഗത കുറച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് നടത്തിയത്. തിരുവനന്തപുരത്തുനിന്ന് ആലപ്പഴ വഴിയുള്ള എറണാകുളം സര്‍വീസുകളും നടത്തുന്നുണ്ട്. തിരുവനന്തപുരം – എറണാകുളം റെയില്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമണി മുതല്‍ സ്പെഷല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുന്നുണ്ട്.
ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുന്നത് എറണാകുളം ഷൊറണൂര്‍ മേഖലയിലാണ്.
Discussion about this post