കേരളത്തില്‍ സംഭവിവിച്ച പ്രളയത്തെ ആദ്യ ദിനം മുതല്‍ തന്നെ വലിയ ദുരന്തമായാണ് കേന്ദ്രം കണ്ടതെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. മഴ രൂക്ഷമായി സ്ഥിതി ഗൗരവമാകുന്നതിന് മുമ്പ് തന്നെ കേന്ദ്രം പ്രളയത്തെ വലിയ ആപത്തായാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രത കണക്കിലെടുത്ത് ഇതൊരു വലിയ ദുരന്തമായാണ് കാണുന്നതെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യ സഭാ സെക്രട്ടറിയേറ്റിലേക്ക് ഓഗസ്റ്റ് 16ന് ഒരു കത്തയച്ചിരുന്നു. ഇതില്‍ കേരളത്തില്‍ 247 ആള്ക്കാര് മരിച്ചെന്നും 17,343 വീടുകളിലും കുടിലുകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നും പറയുന്നു.
ഏറ്റവും വലിയ ദുരന്തമായി പ്രഖ്യാപിച്ചത് കൊണ്ട് പാര്‍ലമെന്റ് എം.പിമാര്‍ക്ക് ഒരു കോടി രൂപയോളം വരുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അനുമതി നല്കാന് സാധിക്കും.
അതേസമയം തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം 52 മെട്രിക് ടണ്‍ അത്യാവശ്യ മരുന്നുകള്‍ കേരളത്തിലേക്ക് ആകാശമാര്‍ഗം അയച്ചിരുന്നു. ഇത് കൂടാതെ 20 മെട്രിക ടണ്‍ മരുന്നുകള്‍ ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. 20 മെട്രിക് ടണ്‍ ബ്ലീച്ചിങ്ങ് പൗഡറും ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും ഇന്ന് കേരളത്തിലേക്ക് അയക്കും.
കേരളത്തില്‍ ഇത് വരെ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ പൊട്ടിപ്പുറപ്പെട്ടില്ലായെന്നും കേന്ദ്രം വ്യക്തമാക്കി.
Discussion about this post