കേരളത്തില്‍ നടന്ന പ്രളയ ദുരന്തം മനുഷ്യ നിര്‍മ്മിതമെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിള്‍. ഡാമുകള്‍ അപ്രതീക്ഷിതമായി തുറന്നത് പ്രളയത്തിന് ഇടയാക്കി.ഡാമുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിയന്ത്രിക്കാതെ തുറന്ന് വിട്ടത് ശരിയായില്ല. പുനര്‍ നിര്‍മ്മാണം പ്രകൃതി സൗഹാര്ദ്ദമായിരിക്കണം.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്.ഇത് വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു .
ഖനനവും കയ്യേറ്റവും ദുരന്തം ക്ഷണിച്ചു വരുത്തിയതാണ്. പശ്ചിമ ഘട്ടം എല്ലായിടത്തും സമാനമായ വെല്ലുവിളി നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു
Discussion about this post