ഫോര്‍ബ്സ് മാഗസില്‍ പുറത്ത് വിട്ട ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പത്ത് വനിതാ
കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഏഴാമത്. 85 ലക്ഷം ഡോളറാണ് സിന്ധുവിന്റെ മൊത്തത്തിലുള്ള വരുമാനം. ടെന്നീസ് താരമായ സെറീനാ വില്യംസാണ് പട്ടികയില്‍ ആദ്യം നില്‍ക്കുന്നത്.
സിന്ധുവിന്റെ പ്രാഥമിക വരുമാനം ബാഡ്മിന്റണ്‍ ചാമ്പന്ഷിപ്പുകളില് നിന്നും മറ്റ് എന്ഡോര്സ്മെന്റുകളില് നിന്നുമാണ്. സിന്ധുവിനെ സ്പോണ്സര് ചെയ്യുന്നത് ബ്രിഡ്ജ്സ്റ്റോണ്, ഗാറ്റൊറേഡ്, നോക്കിയ, പാനസോണിക് തുടങ്ങിയ കമ്പനികളാണ്. സിന്ധുവിന് ഒരു കളിയില്‍ നിന്നും ലഭിക്കുന്ന വരുമാനം അഞ്ച് ലക്ഷം ഡോളറാണ്.
2016ല്‍ റിയോ ഒളിംപിക്സില്‍ സിന്ധു ബാഡ്മിന്റണില്‍ വെള്ളി നേടിയിരുന്നു. തുടര്‍ന്ന് 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും സിന്ധു വെള്ളി നേടിയിരുന്നു.
അതേസമയം ഒന്നാം സ്ഥാനത്ത് നില്ക്കുന്ന സെറീന വില്യംസിന് ഒരു കോടി എണ്‍പത്തിയൊന്ന് ലക്ഷം ഡോളറാണ് വരുമാനം.
പി.വി.സിന്ധുവും മുന്‍ കാര്‍ ഡ്രൈവറുമായ ഡാനികാ പാട്രികുമാണ് പട്ടികയില്‍ ടെന്നീസ് താരങ്ങളല്ലാത്തവര്‍.
Discussion about this post