1924ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് 2018ലേത് എന്ന് കേരളം മുഴുവന്‍ പറയുമ്പോഴും അത് തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ഫേസ്ബുക്ക് പേജ്. ‘തമിഴ്നാട് വെതര്‍മാന്‍’ എന്ന പേരുള്ള ഈ പേജില്‍ കേരളത്തില്‍ പ്രളയം നടന്ന വര്‍ഷങ്ങളും അന്ന് എത്ര മഴ ലഭിച്ചുവെന്നും പറയുന്നു. മഴയെക്കുറിച്ച് ഈ പേജില്‍ വരുന്ന പ്രവചനങ്ങള്‍ വളരെ വിരളമായേ തെറ്റാറുള്ളു.
1924ലും, 1961ലുമാണ് കേരളത്തില്‍ പ്രളയം സംഭവിച്ചത്. 2036.6 മില്ലി മീറ്റര്‍ മഴയാണ് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള 120 ദിവസങ്ങള്‍ക്കിടെ ലഭിക്കുന്നത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 1795.4 മില്ലി മീറ്റര്‍ മഴയാണ് സാധാരണയായി ലഭിക്കാറുള്ളത്. 2018ല്‍ ഇന്ന് വരെ കേരളത്തിന് ലഭിച്ചത് 2392.4 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയല്ലാതെ കനത്ത മഴ പ്രതീക്ഷിക്കുന്നുമില്ല. ‘വെതര്‍മാന്റെ’ കണക്കുകള്‍ അനുസരിച്ച് 1924ലെയും 1961ലെയും മഴയുടെ അത്രയും 2018ലെ മഴ എത്തിയിട്ടില്ല.
സെപ്തംബറില്‍ കേരളത്തില്‍ ലഭിച്ച ശരാശരി മഴ 250 മില്ലി മീറ്ററാണ്. 250 മുതല്‍ 300 മില്ലീ മീറ്ററാണ് കേരളത്തിന്റെ ശരാശരി മഴ. 2018ല്‍ 2800 മില്ലീ മീറ്റര്‍ മഴയായിരിക്കും പരമാവധി പെയ്യുക. 1961, 1924 ന് താഴെയായിരിക്കും മഴയുടെ അളവ്.
1924ല്‍ പ്രതിദിനം 330 എംഎം മഴ വീതം മൂന്നാറില്‍ 900 എംഎം മഴ മൂന്ന് ദിവസം കൊണ്ട് പെയ്തു. പീരുമേട്ടിലും മൂന്ന് ദിവസം കൊണ്ട് 900 മില്ലി മീറ്റര്‍ മഴ പെയ്തു. ഇവിടെ 315 എംഎം ആയിരുന്നു ഒരു ദിവസം പെയ്ത മഴ. കൂടാതെ കൊല്ലത്തെ ആര്യങ്കാവില്‍ 700 എംഎം മഴ മൂന്ന് ദിവസം കൊണ്ട് പെയ്തു. കാഴിക്കോട് കുറ്റ്യാടിയില്‍ 1924ല്‍ 420 എംഎം മഴ ലഭിച്ചു.
1924ന് ശേഷം 1961ല്‍ വയനാട്ടിലെ വൈത്തിരിയില്‍ ഒരു ദിവസം 530 എംഎം മഴ പെയ്തു. കോഴിക്കോട് കൊയിലാണ്ടി ഒരു ദിവസം 400 എംഎം മഴ പെയ്തു മൂന്ന് ദിവസം കൊണ്ട് 1000 എംഎം മഴയും.
2018ലാവട്ടെ ലോവര്‍ പെരിയാറില്‍ 4 ദിവസം കൊണ്ട് 900 എംഎം മഴ പെയ്തു. ഒരു ദിവസം പെയ്ത ഏറ്റവും കൂടുതല്‍ മഴ 305 എംഎം. നാല് ദിവസം കൊണ്ട് കക്കി ഡാമിന്റെ സ്ഥലത്തും 900 എംഎം മഴ പെയ്തു. ഏറ്റവും കൂടിയ മഴ 296 എംഎം. കുറ്റ്യാടിയില്‍ നാല് ദിവസം കൊണ്ട് 1000 എംഎം മഴ കിട്ടി. 410 ആയിരുന്നു ഏറ്റവും ഉയര്‍ന്ന മഴയുടെ അളവ്.
ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ 1961, 1878 വര്‍ഷങ്ങളെ മറികടക്കണമെങ്കില്‍ 2018ല്‍ 500 എംഎം മഴ അധികമായി പെയ്യണം. ഇതിനായി സെപ്റ്റംബറില്‍ സാധാരണയിലും അധികം മഴ പെയ്യണം. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് ‘വെതര്‍മാന്‍’ പറയുന്നത്. 1924ല്‍ ഓഗസ്റ്റ് വരെ കേരളത്തിന് 2850 എംഎം മഴ പെയ്തു. 2018 ല്‍ ഇത് 2400 എംഎം ആണ്.
കേരള ചരിത്രത്തിലെ നാലാമത്തെ വലിയ മഴയാണ് 2018ല്‍ ലഭിച്ചത്. 1924, 1961, 1878 എന്നീ വര്‍ഷങ്ങളില്‍ ലഭിച്ച മഴയെക്കാള്‍ കുറവാണ് ഇത്തവണ ലഭിച്ച മഴ.
https://www.facebook.com/tamilnaduweatherman/posts/2347265272167410?__xts__[0]=68.ARDud_e5AvZFctyrJD-70d8M-nqw8292mHNIGI6HdZJTpqFppLvErR4OcTz66iYWBuob-hYHuSl88xdXTWjAHrYltCS4_qVdYOIlS-Ncot4C6J6lLzCJXaGb6e-PQqKBt5BpOtI&__tn__=-R
Discussion about this post