വയനാട് പനമരത്തെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചതിന് രണ്ട് വില്ലേജ് ഓഫീസ് ജീവനക്കാര്‍ പിടിയില്‍. പനമരം വില്ലേജ് ഓഫിസ് ജീവനക്കാരായ എം.പി ദിനേശ്, സിനീഷ് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ക്യാമ്പിലെ അന്തേവാസികള്‍ ഇന്ന് പുലര്‍ച്ചെ ഇവര്‍ സാധനങ്ങളുമായി പോകുന്നത് കണ്ടപ്പോള്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിളിക്കുകയും ചെയ്തു. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇതില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് അന്തേവാസികള്‍ക്ക് സംശയമുണ്ട്.
അതേ സമയം സാമഗ്രികള്‍ മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
Discussion about this post