ഡല്‍ഹി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 543 കോടി രൂപ കേരളത്തിന് അടിയന്തരമായി അനുവദിച്ചു.അഞ്ചരക്കോടി തൊഴില്‍ ദിനങ്ങള്‍ നല്കാന് ഇത് വഴി സാധിക്കും.കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ ബജറ്റ് തയ്യാറാക്കി അയച്ചാല്‍ അനുവദിക്കുമെന്നും മന്ത്രാലയം പറയുന്നു.
കേരളത്തില്‍ പതിനൊന്നായിരം വീടുകള്‍ പുനര്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്ന് ഗ്രാമ വികസനമന്ത്രാലയം സെക്രട്ടറി പറഞ്ഞു. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരമുള്ള ഭവനങ്ങള്‍ പുതുക്കി പണിയാന്‍ തുക അനുവദിച്ച് കഴിഞ്ഞു. ആദായനികുതി നല്കുന്നവരെയും, കാര്‍, ഫ്രിഡ്ജ് ലാന്‍ഡ് ഫോണ്‍ എന്നിവ ഉള്ളവരെയും നേരത്തെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതില്‍ ഇളവ് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചതായി സെക്രട്ടറി വ്യക്തമാക്കി.
Discussion about this post