IN FACE BOOK
UAE കേരളത്തിന് സഹായം നല്‍കുമെന്നും, അത് വാങ്ങാന്‍ ഇന്ത്യയുടെ നയം അനുവദിക്കില്ലെന്നും ഉള്ള വാര്‍ത്തകള്‍ രണ്ടു രാജ്യത്തെയും ഭരണാധികാരികള്‍ സമ്മതിച്ചത് പൊതുസമൂഹത്തിന് മുന്പിലുണ്ട്. ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ഇരുവരും നിഷേധിച്ചിട്ടുമില്ല. അവ്യക്തത തുകയിലാണ്.
700 കോടി എന്ന തുക ആദ്യം പറഞ്ഞത് കേരള മുഖ്യമന്ത്രിയാണ്. യൂസഫലിയെ ഉദ്ധരിച്ചാണ് ശ്രീ.പിണറായി വിജയന് അത് പറഞ്ഞത്. ആ തുക സ്വീകരിക്കാന്‍ കേന്ദ്രം സമ്മതിക്കുന്നില്ല എന്നാണ് വൃന്ദ കാരാട്ടും ടോം വടക്കനും Rടിവിയില്‍ പറയുന്നത്. അത് നുണയാണ് എന്നാണ് സംഘികള്‍ പറയുന്നത്. ആ വിടുവായന് ഗോസ്വാമി തന്റെ ചാനലില്‍ ആ ഇടതുകോണ്‍ഗ്രസ് കൂട്ടത്തെയാണ് നുണ പറയുന്ന കൂട്ടമെന്ന് വിളിക്കുന്നത്, രാജ്യത്തെ ഏറ്റവും നാണമില്ലാത്ത കൂട്ടം എന്ന് വിളിക്കുന്നത്. അല്ലാതെ മലയാളികളെ മൊത്തത്തില്‍ അല്ല. ഇത്രപോലും വസ്തുത പരിശോധിക്കാതെയാണ് മലയാളികള്‍ പ്രതികരണവും ചീത്ത വിളികളുമായി ഇറങ്ങിയത്. വസ്തുതാവിരുദ്ധമായ കാര്യത്തിലാവരുത് ഗോസ്വാമിയെ നാം പഞ്ഞിക്കിടുന്നത്.
700 കോടി എന്ന തുക ജസ്റ്റിഫൈ ചെയ്യാനുള്ള ബാധ്യത മലയാളികള്‍ക്ക് ഇല്ല, അതുള്ളത് അത് പറഞ്ഞ ആളിനാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയെ യൂസഫലി തെറ്റിദ്ധരിപ്പിച്ചതാണോ അല്ലയോ എന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെ. ഇത് നുണയാണോ അല്ലയോ എന്ന അവ്യക്തത നീങ്ങിയാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് ഗോസ്വാമിയ്ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കാവുന്നതാണ്. (ഗോസ്വാമിയെ തള്ളിപ്പറയാന്‍ വേറേ എത്രയോ കാരണങ്ങളുണ്ട്!)
അജണ്ട മാറ്റി സെറ്റ് ചെയ്യാന്‍ ഗോസ്വാമി മിടുക്കനാണ്. ഏതൊരു സംഘിയെയും പോലെ നുണകളും അറഗന്സുമാണ് അങ്ങേരുടെ ആയുധം. ആ കോട്ടേഷനാണ് ചാനല്‍ മുതലാളിയായ രാജീവ് ചന്ദ്രശേഖര്‍ ഗോസ്വാമിയെ ഏല്പിച്ചിരിക്കുന്നത്, അതയാള്‍ പ്രൊഫഷണലായി നിര്‍വ്വഹിക്കുന്നു. ആ ട്രാപ്പില്‍ മലയാളികള്‍ വീണു പോകരുത് എന്നേ എനിക്ക് പറയാനുള്ളൂ. ചളിയില്‍ കിടന്നു യുദ്ധം ചെയ്യാന്‍ നമ്മളെ പന്നി ക്ഷണിച്ചാല്‍ ഒഴിഞ്ഞുകളയാന്‍ നാണിക്കേണ്ടതില്ല. ചാണകം വഴിയില്‍ കണ്ടാല്‍ അതെടുത്ത് കൊണ്ടുവന്നു മാന്തി നോക്കരുത്, ചാടിക്കടന്ന് നമ്മളുടെ പണി നോക്കി മുന്നോട്ട് പോകണം.
റെസ്ക്യൂ, റിലീഫ്, റിഹാബിലിറ്റേഷന്‍, റീബില്‍ഡിങ്ങ്… നമ്മള് നമ്മുടെ ലക്ഷ്യങ്ങളില്‍ അടിയുറച്ചു മുന്നോട്ടു പോകുക, വിവാദമുണ്ടാക്കുന്ന പട്ടികള്‍ കുരയ്ക്കട്ടെ. വിദേശ സഹായമായോ സ്വദേശ സഹായമായോ ആ തുക സംസ്ഥാനത്തിന് വാങ്ങിയിരിക്കും.
Discussion about this post