കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പൊതുപരിടപാടിയ്ക്കിടെ തള്ളിക്കയറി ഖലിസ്ഥാന്‍ വാദികള്‍. ഇവര്‍ പരിപാടിക്കിടെ കയറിവന്ന് മുദ്രാവാക്യം മുഴക്കി. പടിഞ്ഞാറന്‍ ലണ്ടനിലെ റുയിസ്ലിപ്പില് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യു.കെ മെഗാ കോണ്ഫറസിനിടെയാണ് സംഭവം അരങ്ങേറിയത്. മൂന്ന് ഖലിസ്ഥാന്‍ വാദികളായിരുന്നു ‘ഖലിസ്താന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചത്.
തുടര്‍ന്ന് സ്കോട്ട്ലാന്സ് പൊലീസ് എത്തി ഇവരെ സ്ഥലത്ത് നിന്ന് പുറത്താക്കുകയായിരു്നനു. അതേസമയം ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്’ എ്ന്നും വിളിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ലണ്ടനിലെ അവസാനത്തെ പൊതുപരിപാടിയാണ് റുയിസ്ലിപ്പിലേത്. രണ്ട് ദിവസത്തെ യു.കെ സന്ദര്‍ശനത്തിനായിരുന്നു രാഹുല്‍ ഗാന്ധി പോയത്.
Discussion about this post