തിരോവണ തലേന്ന് ഇരിങ്ങാലക്കുട ബിവറേജില്‍ റെക്കോഡ് മദ്യവില്‍പ്പന. 1.21 കോടി രൂപയ്ക്കുള്ള മദ്യമാണ് ഉത്രാട നാളില്‍ ഇവിടെ വിറ്റഴിഞ്ഞത്. ഒരു ദിവസം കോണ്ട് ഇത്രയധികം മദ്യം ഒരു ബിവറേജ് ഔട്ലെറ്റില് നിന്നും വിറ്റഴിയുന്നത് ആദ്യമായിട്ടാണെന്ന് ബിവറേജ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതേപ്പറ്റിയുള്ള ഔദ്യോഗിക കണക്കുകള്‍ ലഭ്യമല്ല.
ഉത്രാടത്തിന്റെ തലേദിവസം ഇതേ ബിവറേജില്‍ നിന്നും 80 ലക്ഷം രൂപയ്ക്ക് മദ്യം വിറ്റഴിഞ്ഞിരുന്നു. തിരുവോണ നാളില്‍ അവധിയായത് മൂലമാണ് ഇത്രയധികം മദ്യം വിറ്റ് പോയതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യമായിട്ടാണ് തിരുവോണ ദിവസം ബിവറേജസ് കോര്പ്പറേഷന് അവധി പ്രഖ്യാപിച്ചത്.
അതേസമയം വെള്ളപ്പൊക്കം മൂലം സമീപ പ്രദേശത്തെ ബിവറേജസ് ഔട്ലെറ്റുകള് അടക്കേണ്ടി വന്നതും വില്‍പ്പന കൂടാന്‍ കാരണമായിരുന്നു.
Discussion about this post