രാഷ്ട്രീയ സ്വയം സേവക സംഘംത്തിന്റെ (ആര്‍.എസ്.എസ്)പരിപാടിയിലേക്ക്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഭാവിയിലെ ഇന്ത്യ’ എന്ന പരിപാടിക്കാണ് രാഹുലിനെ ക്ഷണിക്കാന്‍ പദ്ധതി. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സെപ്റ്റംബര്‍ 17നും 19നും ഇടക്കാണ് പരിപാടി നടക്കുക.
വിവിധ ആശയങ്ങള്‍ പുലര്‍ത്തുന്നവരെ പരിപാടിയില്‍ പങ്കെടുപ്പിക്കാനാണ് സംഘം ഉദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് നേതാവ് അരുണ്‍ കുമാര്‍ പറഞ്ഞുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ഗാന്ധിക്ക് പുറമെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും പരിപാടിയിലേക്ക് ക്ഷണിക്കും.
ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പരിപാടിയില്‍ പങ്കെടുക്കും.
ജൂണ്‍ മാസത്തില്‍ മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ വെച്ച് നടന്ന ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ പാര്‍ട്ടി വൃത്തങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
അതേസമയം, തന്നെ ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാക്കി മാറ്റാന്‍ ആര്‍.എസ്.എസിന്റെ വിമര്‍ശനങ്ങള്‍ സഹായിച്ചുവെന്ന് രാഹുല്‍ ഗാന്ധി ലണ്ടനില്‍ വെച്ച് പറഞ്ഞിരുന്നു.
Discussion about this post