നാവിക സേനാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം കേരളത്തിന് നല്‍കുമെന്ന് നാവികസേനാമേധാവി അഡ്മിറല്‍ സുനില്‍ ലാംബ കൊച്ചിയില്‍ അറിയിച്ചു. അദ്ദേഹം കൊച്ചിയില്‍ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. നാവിക സേന 17,000 പേരെയാണ് രക്ഷിച്ചിരുന്നത്. എല്ലാ സേനാവിഭാഗങ്ങളും ചേര്‍ന്ന് കൃത്യമായ രക്ഷാപ്രവര്‍ത്തനമാണ് കേരളത്തില്‍ നടത്തിയത്. 8.92 കോടി രൂപയാണ് നാവിക സേന മുഖ്യമന്ത്രിക്ക് നാളെ സമര്‍പ്പിക്കുക. തങ്ങളാലാവുന്ന സഹായം നാവികസേന ചെയ്തുവെന്ന് സന്ദര്‍ശനത്തിന് ശേഷം സുനില്‍ ലാംബ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലായിരിക്കും നാവിക സേന ശ്രദ്ധ കേന്ദ്രീകരിക്കുക. മുട്ടിനകം, ചെറിയ കടമക്കുടി എന്നീ പ്രദേശങ്ങളില്‍ നാവികസേന ദുരിതാശ്വാസപ്രവര്‍ത്തനം നടത്തുമെന്നും മുട്ടിനകത്തെ ഒരു വീട് സേന പുനര്‍നിര്‍മ്മിക്കുമെന്നും സുനില്‍ ലാംബ അറിയിച്ചു. കൂടാതെ അങ്കന്‍വാടികളുടെ അറ്റകുറ്റപ്പണികളും നാവിക സേന നടത്തും. കടമക്കുടിയില്‍ കുടിവെള്ളമെത്തിക്കുമെന്നും സേന അറിയിച്ചു.
Discussion about this post