കോഴിക്കോട്: പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം റദ്ദാക്കി. മോശം കാലവസ്ഥയെ തുടര്‍ന്നാണ് സന്ദര്‍ശനം റദ്ദാക്കിയത്.
ഇന്ന് കൊച്ചിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി ഇടുക്കിയിലേക്ക് പോകും. ഇടുക്കിയില്‍ പ്രളയം ഏറെ നാശംവിതച്ച ചെറുതോണി മേഖലയില്‍ സന്ദര്‍ശനം നടത്തും.ബുധനാഴ്ച രാവിലെ രാഹുല്‍ ഗാന്ധി വയനാട്ടിലെ പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇന്നലെ കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. പിന്നീട് പത്തനംതിട്ട ഏഴിക്കാട് കോളനിയിലെ പ്രളയബാധിതരെ സന്ദര്‍ശിച്ചു. ഏറെ കൃഷിനാശമുണ്ടായ എടനാട് മേഖലയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ആലപ്പുഴയിലെ വിവിധ പ്രദേശങ്ങള്‍, ചാലക്കുടി, അങ്കമാലി, അത്താണി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളും രാഹുല്‍ സന്ദര്‍ശിച്ചു.
Discussion about this post