മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നാഗാലാന്‍ഡിലെ നദിയില്‍ ഒഴുക്കിന്നതിനെതിരെ കൃസ്തീയ തീവ്രസംഘടനകള്‍ രംഗത്ത്. എതിര്‍പ്പ് വകവെക്കാതെ ബിജെപി പ്രവര്‍ത്തകര്‍ ചിതാഭ്‌സ്മം നദിയിലൊഴുക്കി. ചിതാഭസ്മം നദിയില്‍ ഒഴുക്കുന്നത് നാഗാലാന്‍ഡിലെ സ്ംസ്‌ക്കാരത്തിന്റെ ഭാഗമല്ലായെന്ന് വാദിച്ചായിരുന്നു സംഘടനകള്‍ നീക്കത്തെ എതിര്‍ത്തത്. ഓഗസ്റ്റ് 27, തിങ്കളാഴ്ചയായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വം ചിതാഭസ്മം ഒഴുക്കാന്‍ പദ്ധതിയിട്ടത്. നീക്കത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും എതിര്‍ത്തിരുന്നു. തുടര്‍ന്ന് ദിമാപൂരിലെ നദിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ടെംജെന്‍ ഇംമ്നാ അലോങ് ലോങ്ങ്കുമെര്‍ ചിതാഭസ്മം ഒഴുക്കി.
നാഗാലാന്‍ഡിന്റെ സംസ്‌ക്കാരത്തെ ചെറുതാക്കാനുള്ള നീക്കമായാണ് ചിതാഭസ്മം ഒഴുക്കുന്നത് ലോത്താ ആദിവാസി വിഭാഗത്തിന്റെ സംഘടനയായ ലോത്താ ഹോഹോ പറഞ്ഞു.
‘മുന്‍ പ്രധാനമന്ത്രിയുടെ മരണത്തെ രാജ്യത്തിനൊപ്പം സഭയും അനുശോചിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് തന്റെ വിശ്വാസത്തിന്റെ അന്തസ്സ് താഴത്തുന്ന രീതിയില്‍ പ്രവൃത്തിക്കണമെന്ന് താല്‍പര്യപ്പെടുകയാണെങ്കില്‍ അത് വളരെ വിവേകശൂന്യമായ തീരുമാനമാണ്,’ നാഗാലാന്‍ഡിന്റെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ (എന്‍.ബി.സി.സി) ജനറല്‍ സെക്രട്ടറി സെല്‍ഹു കീയ്ഹോ പറഞ്ഞു.
എന്നാല്‍ അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ലോങ്ങ്കുമെര്‍ അഭിപ്രായപ്പെട്ടു. ‘ചിതാഭസ്മം ഒഴുക്കുക എന്നത് ഒരു മതപരമായ കാര്യമല്ല മറിച്ച് ഒരു ദേശീയ കാര്യമാണ്. അദ്ദേഹം ഒരു ദേശീയ പ്രതിഭയാണ്. പുരോഹിതന്മാര്‍ ചെയ്യേണ്ടത് ചെയ്തു. അതിന്റെ ഭാഗമാകുന്നതില്‍ തെറ്റില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ ലോങ്ങ്കുമെര്‍ പറഞ്ഞു.
Discussion about this post