യു.എസ് സര്‍ക്കാരിനെതിരെ ബ്ലോഗെഴുതിയതിന് വിമാനത്താവളത്തില്‍ വെച്ച് തന്റെ സാനിറ്ററി പാഡ് വരെ അഴിച്ച് പരിശോധന നടത്തിയെന്ന് മുസ്ലീം വിദ്യാര്‍ത്ഥിനി. ബോസ്റ്റണ്‍ ലോഗന് എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു ഹാര്‍വാര്‍ഡ് യൂണിവേര്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിന്റെ പരിശോധന നടത്തിയത്.
‘്സൈനബ് റൈറ്റ്സ’് എന്ന വെബ്സൈറ്റാണ് സൈനബ് നടത്തുന്നത്. ബോസ്റ്റണില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുന്നതിനിടെയാണ് ബോസ്റ്റണ്‍ ലോഗന് എയര്‍പോര്‍ട്ടില്‍ വെച്ച് സൈനബിനെ വിവസ്ത്രയാക്കി സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇടയ്ക്കിടയ്ക്ക ഇത് പോലുള്ള വിശദമായ പരിശോധനകള്‍ നടത്താറുണ്ടെന്ന് സൈനബ് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
സാധാരണ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശോധന ശേഷം വിശദമായ പരിശോധനയ്ക്ക് വേണ്ടി സൈനബിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്വകാര്യ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ വിശദമായ പരിശോധന നടത്തുകയാണെങ്കില്‍ തനിക്ക് സാക്ഷികള്‍ വേണമെന്ന് സൈനബ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉദ്യോഗസ്ഥര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് സൈനബിന്റെ പാന്റ്സും അടിവസ്ത്രവും സാനിറ്ററി പാഡും അഴിച്ച് പരിശോധിക്കുകയായിരുന്നുവെന്നും സൈനബ് പറയുന്നു.
തുടര്‍ന്ന് സൈനബ് പരിശോധന നടത്തിയ ഉദ്യോസ്ഥരുടെ പേരും ഐ.ഡി നമ്പറും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് കൊടുക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നല്കി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് മുഖാന്തിരമാണ് പരാതി നല്‍കിയിരിക്കുന്നത്. ട്രാന്സ്പോര്ട്ടേഷന് സെക്യൂരിട്ടി അഡ്മിനിസ്ട്രേഷനും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരിശോധന കൂടാതെ തന്റെ മത വിശ്വാസങ്ങളെ കുറിച്ചും ഐഎസ് ബന്ധത്തെ കുറിച്ചും പരിശോധനക്കിടയില്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2016 മുതല്‍ ഇതുപോലുള്ള അനുഭവങ്ങള്‍ തനിക്കുണ്ടാകാറുണ്ടെന്ന് മൂന്ന് കുട്ടികളുടെ അമ്മയായ സൈനബ് വ്യക്തമാക്കുന്നു.
Discussion about this post